കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം. 17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.
Related News
‘കുറ്റാരോപിതരെ അമ്മ മാറ്റിനിര്‍ത്തണം’; സംഘടനയ്ക്കിരെ രൂക്ഷവിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
അമ്മയിലെ നിയമവ്യവസ്ഥയ്ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പരാതി പറയാന്‍ പറയുന്നവരെ മാറ്റി നിര്‍ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന് പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്‍ശനമുന്നയിച്ചു.
വാകേരിയിലെ നരഭോജി കടുവയ്ക്കായി തെരച്ചിൽ തുടരുന്നു
വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി നൽകി.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഓവർടൈം വർക്ക് ചെയ്യുന്നു; കാനം രാജേന്ദ്രൻ
ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഓവർടൈം വർക്ക് ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി. സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവർക്കെതിരെ നടപടി എടുക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഏതോ പൊലീസുകാരൻറെ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ […]