ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച ആളുകളേയും പോത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തുകൂടി വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിച്ചിരുന്ന ആളുകള്‍ക്ക് നേരെ പോത്ത് പാഞ്ഞടുത്തു. കുറച്ച് സമയം ആളുകളില്‍ സംഭ്രമം പരത്തിയ ശേഷമാണ് ഒടുവില്‍ പോത്ത് കീഴടങ്ങിയത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായി.ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചി ആവശ്യത്തിനെത്തിച്ച പോത്താണ് രക്ഷപ്പെട്ട് റോഡിലൂടെ വിരണ്ടോടിയത്. റോഡിന് നടുക്ക് പോത്ത് നിലയുറപ്പിക്കുകയും ഇരുചക്ര വാഹനയാത്രികനെ ആക്രമിക്കുകയുമായിരുന്നു. പോത്ത് പരിഭ്രാന്തി പരത്തിയതോടെ അല്പനേരം റോഡില്‍ ഗതാഗതതടസ്സവുമുണ്ടായി.
Related News
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് പറയാമോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍
യൂണിവേഴ്സിറ്റി കോളജ് വധശമിക്കസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതില്‍ വിചിത്ര ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍. ഉത്തരം എഴുതാത്ത കടലാസായതിനാല്‍ അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായതാണ് പ്രശ്നമെന്നും എ.വിജയരാഘവന് തിരുവനന്തപുരത്ത് പറഞ്ഞു.
സൂര്യ പ്രിയയുടെ കൊലപാതകം; സുജീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും
പാലക്കാട് മേലാർകോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് തോർത്ത് മുണ്ട് കൊണ്ട് കഴുത്ത് ന്തെരിച്ച് കൊന്നത്. ശേഷം പ്രതി തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ. വീട്ടിൽ മറ്റാരുമില്ലാതിരുന്ന […]
ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര് മണ്ണിനടിയില്‍
ഹിമാചല്‍ പ്രദേശില്‍ കിന്നൂര്‍ ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികളടക്കം നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതാായണ് വിവരം. ഒു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു. ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ മാത്രം നാല്പതോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹിമചാല്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കിന്നൂരിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപം ഇന്നുച്ചയോടെയാണ് […]