എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികെയാണ്.
Related News
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്. സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബിജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പെരുമ്പാവൂരില്‍ ഏക്കര്‍ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം
പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം. പ്രദേശത്തെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയായ വാച്ചാല് പാടശേഖരത്തിലാണ് രാത്രിയില്‍ ടിപ്പറുകളില്‍ മണ്ണടിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാടശേഖരം മണ്ണിട്ട് നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 25 ഏക്കറിലധികം വരുന്ന പാടശേഖരമാണ് വാച്ചാല് പാടശേഖരം. ഇതില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഏക്കര്‍ പാടശേഖരമാണ് നികത്താന്‍ ശ്രമം നടക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ പാടശേഖരം നേരത്തെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ നികത്തിയിരുന്നു. രാത്രിയുടെ മറവില്‍ ടിപ്പറുകളില്‍ പാടശേഖരത്ത് […]
അരിക്കൊമ്പൻ അപകടകാരി, 2005-ന് ശേഷം 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു; വനം വകുപ്പ്
അരിക്കൊമ്പൻ അപകടകാരിയെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പൻ. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017-ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു . അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. […]