വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വച്ച് മുങ്ങിയത്. മുമ്പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.
Related News
കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ്, യുഡിഎഫ് രണ്ടിടത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും വീതം ലീഡ് ചെയ്യുന്നു. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരില്‍ യുഡിഎഫിനാണ് ലീഡ്. കൊച്ചിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കൊച്ചിയിലും കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കൊച്ചി കോര്‍പറേഷനില്‍ എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് […]
തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്
തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്ക്കാന് ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്. ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. […]
മഴക്കെടുതി; നിയമസഭാ സമ്മേളനം പുനഃക്രമീകരിക്കും
നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിക്കാൻ ആലോചന. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന. ഈ മാസം 20 -ാം തീയതി ആവശ്യമായ എംഎൽഎമ്മാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും തുടർന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്.