തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് തലുക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് ആണ് അപകടത്തിൽ പെട്ടത്.
Related News
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3022 പേര്‍ക്ക് രോഗമുക്തി
ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), […]
‘കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ’
കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിയാണ്. സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി. കുട്ടിക്ക് സാരമായ പരിക്കുകളില്ല. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.പത്തനംതിട്ട സ്വദേശി അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെക്കുമെന്നും, കുഞ്ഞാലിക്കുട്ടിയും മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.