തിരുവനന്തപുരം പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ രാവിലെ പുനരാരംഭിക്കും. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തടസം.
ഇന്നലെ വൈകിട്ടോടെ നിർത്തിവെച്ച തെരച്ചിൽ പിന്നീട് പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നേവിയുടെ തീര നിരീക്ഷണക്കപ്പലെത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം. വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മീൻ പിടുത്തത്തിന് ശേഷം കരയിലക്ക് വരികയാണ് സഫ മർവ എന്ന ബോട്ട് തിരയിൽ പെട്ട് മറിഞ്ഞത്. വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചിരുന്നു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത് .