കോവിഡ് സ്ഥിരീകരിച്ച് ആളുകള്‍ ചികിത്സയിലുള്ള ജില്ലയിലാണ് ആളുകള്‍ കൂട്ടംചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ബി.ജെ.പി ലംഘിച്ചത്.
കോവിഡ് രോഗവ്യാപനം തടയാന്‍ സർക്കാർ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് ബി.ജെ.പിയും. കോട്ടയത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏൽക്കൽ ചടങ്ങിൽ 150ഓളം പേരാണ് പങ്കെടുത്തത്. കോവിഡ് സ്ഥിരീകരിച്ച് ആളുകള്‍ ചികിത്സയിലുള്ള ജില്ലയിലാണ് ആളുകള്‍ കൂട്ടംചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ബി.ജെ.പി ലംഘിച്ചത്.
മാധ്യമങ്ങള്‍ എത്തിയപ്പോഴേക്കും പരിപാടി പെട്ടെന്ന് നിര്‍ത്തി നേതാക്കള്‍ സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും യോഗം വിളിച്ച് കലക്ടര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതാണ്. കോവിഡ് 19 ബാധിച്ച രോഗികളുടെ ഫ്ലോചാര്‍ട്ട് ഉള്‍പ്പെടെ തയ്യാറാക്കി അതിജാഗ്രതയോടെ ആരോഗ്യ വകുപ്പ് മുന്നോട്ടുപോവുന്നതിനിടെയാണ് ഈ പൊതുപരിപാടി. ഫ്ലോചാര്‍ട്ടില്‍ ഉള്‍പ്പെട്ട സ്ഥലത്തിന് സമീപമാണ് ഈ യോഗം നടന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.