സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി. അതിവേഗ റെയിൽ ബിജെപി കോർകമ്മിറ്റി യോഗം ചർച്ച ചെയ്യുന്നു. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ അവതരിപ്പിക്കും. പദ്ധതി എങ്ങനെ കേരളത്തിൽ നടപ്പാക്കണമെന്നത് യോഗത്തിൽ ചർച്ച ചെയ്യും.
ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംസ്ഥാന പ്രഭാരിയെയും നേതാക്കളെയും ശോഭാ സുരേന്ദ്രൻ വിമർശിച്ചിട്ട് നടപടിയില്ല. ശോഭാ സുരേന്ദ്രന്റെ നടപടി അംഗീകരിക്കില്ല.
പരാതിയുണ്ടെങ്കിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല. ജനറൽ സെക്രട്ടറി സുധീറിനെ അറിയില്ലെന്ന് പറഞ്ഞത്തിലും ശോഭാ സുരേന്ദ്രന് വിമർശനം. ശോഭാ സുരേന്ദ്രനെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. പരസ്യ പ്രതികരണം ആവർത്തിച്ചാൽ നടപടിയെടുക്കേണ്ടത് ഔദ്യോഗിക വിഭാഗമാണ്.
കൂടാതെ പുതുപ്പള്ളി സ്ഥാനാർത്ഥി സാധ്യത പട്ടിക 2 പേരിലേക്ക് ചുരുക്കി. ബിജെപി. ജന. സെക്രട്ടറി ജോർജ് കുര്യൻ, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ പരിഗണനയിൽ. പേരുകൾ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറും. എന്നാൽ എൻ ഹരിയുടെ പേരും സജീവ പരിഗണനയിലാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിനെതാണ്.