അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും. വിപ്പ് ലംഘിച്ചാല്‍ ജോസഫ് ഗ്രൂപ്പിനെതിരെ നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.
അവിശ്വാസ പ്രമേയത്തില്‍ രണ്ട് കൂട്ടർക്കും വോട്ട് നൽകില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പിന്തുണച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കും.
അവിശ്വാസ പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച. യുഡിഎഫില്‍ നിന്ന് വി ഡി സതീശന്‍, പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, എം കെ മുനീര്‍, കെ എം ഷാജി, അനൂപ് ജേക്കബ് എന്നിവര്‍ സംസാരിക്കും. എൽഡിഎഫിൽ നിന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുക എസ്‍ ശർമ്മ, എം സ്വരാജ്, ജെയിംസ് മാത്യു, മുല്ലക്കര രത്നാകരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ്.