India Kerala

വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി; തീരുമാനം ഇന്നറിയാം

വയനാട്:വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സിനിമാതാരം സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. അമിത് ഷായ്ക്ക് ഇന്ന് ചില തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കേണ്ടതായിട്ടുണ്ട്. വൈകീട്ടോടുകൂടി അദ്ദേഹം ഡെല്‍ഹിയില്‍ തിരിച്ചെത്തും. ഇതിന് ശേഷമാകും വയനാട് ബിജെപി സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയേക്കും. കല്പറ്റയിലേക്ക് റോഡ് ഷോ നടത്തിയ ശേഷമാകും പത്രിക സമര്‍പ്പണം.