India Kerala

ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുരളീധരപക്ഷം വിട്ടുനില്‍ക്കുന്നു

ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ പാര്‍ട്ടിയില്‍ പോര് രൂക്ഷമാകുന്നു. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുരളീധര പക്ഷം വിട്ടുനില്‍ക്കുന്നു. വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ കോര്‍കമ്മിറ്റി യോഗത്തില്‍ എത്തിയിട്ടില്ല. അല്‍പ്പസമയം മുമ്പാണ് കൊച്ചിയില്‍ കോര്‍കമ്മിറ്റി യോഗം തുടങ്ങിയത്.

തെരഞ്ഞെടുപ്പ് സമിതി ചേരാതെയാണ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക തയ്യാറാക്കിയത്. ഇതില്‍ കേന്ദ്രനേതൃത്വത്തിന് സുരേന്ദ്രന്‍ പരാതി നൽകിയിരുന്നു.

എന്നാല്‍, സ്ഥാനാര്‍ഥികളെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമർശനത്തെപറ്റി അറിയില്ലെന്നും ബി.ജെ.പി സ്ഥാനാർഥി പട്ടിക കൈമാറിയെന്ന് ‌താന്‍ പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തുഷാർ മൽസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബി.ഡി.ജെ.എസ് ആണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.