റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു.
Related News
നിരോധനാജ്ഞ ലംഘിച്ച ഡോക്ടർമാർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി […]
കൊലപാതകങ്ങൾക്ക് മുൻപുള്ള മലപ്പുറം ജില്ലയിലെ പി.ജയരാജന്റെ സന്ദർശനങ്ങൾ അന്വേഷിക്കണമെന്ന് എം.എസ്.എഫ്
അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നതാണ്. ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു. സംഭവത്തില്‍ ഒറവമ്പുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ്, മൊയിന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ച പി. സദാശിവം പടിയിറങ്ങുന്നു
ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ചാണ് ജസ്റ്റിസ് പി. സദാശിവം പടിയിറങ്ങുന്നത്. അഞ്ച് വര്‍ഷത്തെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിപ്പിക്കുമ്പോള്‍ ഗവര്‍ണ്ണര്‍ എന്ന പദവി കൊണ്ടും ചിലത് ചെയ്യാനാകുമെന്ന് പി.സദാശിവം തെളിയിച്ച് കഴിഞ്ഞു. പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ആര്‍ക്കും അടിപ്പെടാതിരുന്ന ഗവര്‍ണ്ണര്‍ അവസാനകാലയളവില്‍ സര്‍ക്കാരുമായും സി.പി.എമ്മുമായും കുറച്ച് അകല്‍ച്ചയിലുമായിരുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ തലപ്പത്ത് നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് പി.സദാശിവം നേരെ വരുന്നത് കേരളത്തിലെ പ്രഥമ പൌരനായിട്ടായിരിന്നു. 2014 സെപ്റ്റംബറില്‍ തുടങ്ങിയ ഔദ്യോഗിക […]