ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്കിയാല് മതിയെന്ന് ബി.ജെ.പി കോര്‍കമ്മിറ്റിയോഗം. അധികം സീറ്റ് വേണമെന്ന ബി.ഡി.ജെ.എസ് ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും അത്യാവശ്യമെങ്കില്‍ മാത്രം തുടര്ചര്ച്ചയെന്നും കോര്‍കമ്മിറ്റിയോഗം തീരുമാനിച്ചു. അതിനിടെ ശബരിമല സമരത്തെ ചൊല്ലി കോര്‍കമ്മിറ്റിയോഗത്തില്‍ തര്‍ക്കമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ശ്രീധരന് പിള്ള വിരുദ്ധ വിഭാഗം യോഗത്തില്‍ ഉന്നയിച്ചു.
Related News
അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട; 2 കോടിയുടെ ലഹരി വസ്തു പിടിച്ചെടുത്തു
എറണാകുളം അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി എത്തിച്ച ഹാഷിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശ […]
കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടി
പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച് പെപ്സി പ്ലാന്റ് നിലവിൽ നടത്തുന്ന വരുൺ ബിവറേജസ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പ്ലാന്റ് അടച്ചുപൂട്ടിയത്. 2001ലാണ് കഞ്ചിക്കോട് പെപ്സിയുടെ ഉത്പാദന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. അമിത ജലചൂഷണം നടത്തിയതിനാൽ കമ്പനിക്കെതിരെ പല കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സമരം ആരംഭിച്ചു. 2019 മാർച്ചിൽ തൊഴിലാളി സമരത്തിന്റെ […]
കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി
കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടക കാലുമാറ്റക്കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നു. രാജിയിൽ തീരുമാനം എടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും വിമത എം.എല്‍.എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണ ഘടനയുടെ 190 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്പീക്കറുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിം കോടതി കൈ […]