പാലാ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം പത്താം തീയതി പ്രതിയോട് കോടതിയില്‍ ഹാജരാകാനും സമന്‍സ് അയച്ചിട്ടുണ്ട്. പാലാ ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയുടേതാണ് ഉത്തരവ്.
ബലാത്സംഗം ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇതില്‍ ആരോപിച്ചിരിക്കുന്നത്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് കേസില്‍ ഉള്ളത്. 11 വൈദികരും, മൂന്നു ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.