പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി. പ്രദേശത്ത് കോഴികൾ ഉൾപ്പടെയുള്ള വളർത്തു പക്ഷികളെ കൊല്ലുന്ന നടപടികൾ പൂർത്തിയായി. ഇതുവരെ കോഴികൾ ഉൾപ്പടെ പന്ത്രണ്ടായിരം പക്ഷികളെ കൊല്ലുകയും മുപ്പതിനായിരം മുട്ടകളും ഒൻപതര ടൺ കോഴിത്തീറ്റ നശിപ്പിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ പത്ത് റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
Related News
18 വയസിന് മുകളിലുള്ള 75% പേര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കി കേരളം
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. 18 വയസിന് മുകളിലുള്ള 2,15,27,035 പേരാണ് ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചത്. ഈ വിഭാഗത്തില് 27.74 ശതമാനം പേര്ക്ക് (79,60,935) രണ്ടാം ഡോസും നല്കിയിട്ടുണ്ട്.covid vaccination 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്പ്പെടെ ആകെ 2,94,87,970 പേര്ക്കാണ് വാക്സിന് നല്കിയത്. വാക്സിനേഷന് യജ്ഞത്തിന്റെ […]
പദ്ധതി പണം മാത്രം പോരാ, സംഭാവന സ്വീകരിച്ചും പരിപാടികൾ നടത്തണം; തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ
തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശം. പണച്ചെലവുള്ള പദ്ധതികളും പരിപാടികളും ഏറ്റെടുക്കുമ്പോൾ പദ്ധതി പണം ചെലവഴിക്കുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ പണച്ചെലവുള്ള പദ്ധതികൾ സംഭാവന സ്വീകരിച്ച് ഏറ്റെടുക്കണം. പ്രാദേശിക വിഭവസമാഹരണം നടത്തണമെന്നും, പദ്ധതി പണത്തെ മാത്രം ആശ്രയിക്കരുതെന്നും സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. പ്രതിഭാ സംഗമം പോലുള്ള നിരവധി പരിപാടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്താറുണ്ട്. പലപ്പോഴും പദ്ധതി പണത്തിൽ നിന്നാണ് ഇതിന് ചെലവ് കണ്ടെത്തുന്നത്. കൂടുതൽ പണച്ചെലവ് […]
മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്
മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി പാഴ്സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ […]