മലപ്പുറം എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന വിനോദാണ് മരിച്ച മൂന്നാമന്. സംഭവസ്ഥലത്തുവെച്ച് ചുങ്കത്തറ സ്വദേശി ജോമോൻ, ബീഹാർ സ്വദേശി രാജ്കുമാർ എന്നിവരാണ് മരിച്ചിരുന്നു.
എടവണ്ണ പത്തിപ്പിരിയം പെരുവിൽ കുണ്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനു വേണ്ടി പ്ലാന്റ് സ്ഥാപിച്ച സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.
ഒരാൾ സംഭരണിയിലേക്കു വീണപ്പോൾ, രക്ഷിക്കാനായി മറ്റു 2 പേരും ഇറങ്ങിയതാണെന്നാണ് വിവരം. പൊലീസ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.