ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. തിങ്കളാഴ്ച വിധി പറയാനിരുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പൊലീസ് മുന്നോട്ടുപോകും. ബിനോയ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെത്തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജാമ്യം കിട്ടിയാൽ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്ന് അന്വഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്. ആരോപണമുന്നയിച്ച യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/more-proof-against-binoy-kodiyeri.jpg?resize=1200%2C600&ssl=1)