മംഗലാപുരത്ത് നിന്ന് കുട്ടിയെ ആംബുലന്‍സില്‍ ചികിത്സക്ക് കൊണ്ടുവന്ന സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തും വിധം ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് വെളുപ്പിന് ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇടുക്കിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ കൂടുതൽ ചോദ്യം ചെയ്യുകയാണ്.
“കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്”- ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് പുതിയൊരു പോസ്റ്റിട്ടു. തന്‍റെ ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇതേ വാചകങ്ങള്‍ തന്നെ ഇയാള്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്‍വലിച്ചില്ല. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
ഒടുവില്‍ ആ പോസ്റ്റ് താന്‍ തന്നെ ഇട്ടതാണെന്നും അത് പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്നുമാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ ഇതിന് മുമ്പും ഒട്ടേറെ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതിനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ഐ.എ.എസിനെതിരെയും ഇയാള്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു.