തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ഉണ്ടെന്നും പ്രതികരണം. ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും.
ഇന്നലെയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് എത്തിച്ചത്. സ്കാനിങിന് വിധേയനാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു.
ഇ.ഡിക്കൊപ്പം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് ഇന്നലെ മാധ്യമങ്ങളോട് പറയുകയുണ്ടായി.