കാത്തിരിപ്പിനൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍ എത്തിയതോടെ സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു . കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ . കെ സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം ആവര്‍ത്തിക്കകയാണ് എഎന്‍ രാധാകൃഷ്ണനും എംടി രമേശും . ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനും കടുത്ത പ്രതിഷേധത്തിലാണ്,
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച് ദേശീയ നേതൃത്വത്തിന്‍റെ പ്രഖ്യാപനം വന്ന നിമിഷത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു . സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന് ഒപ്പം പരിഗണിച്ചിരുന്ന എഎന്‍ രാധാകൃഷ്ണന്‍ും എംടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ളവര്‍ പാര്‍ട്ടി പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് അധികം വൈകാതെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .