ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്ബോള്‍ എല്‍ഡിഎഫ് 18 സീറ്റോ അതില്‍ കൂടുതല്‍ സീറ്റുകളോ നേടി 2004ല്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ന്യൂനപക്ഷ വോട്ടുകള്‍ ഇടത്പക്ഷത്തിന് ലഭിക്കുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം ഇത്തവണ കൂടുതലായിരുന്നു. ഇത് എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും കോടിയേരി പറഞ്ഞു.
Related News
ബീച്ച് ചര്‍ച്ച് ആക്രമണം; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പ്രധാന വിഷയങ്ങളിലൊന്നാണ് ബീച്ച് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണം. ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ കടുത്ത അമര്‍ഷമാണ് പള്ളി അധികൃതര്‍ പങ്ക് വെക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്ന് പള്ളി വികാരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ മാസം 18ന് അര്‍ധ രാത്രിയാണ് ഒരു സംഘം മഞ്ചേശ്വരത്തെ ബീച്ച് ചര്‍ച്ചിന് നേരെ ആക്രമണം നടത്തിയത്. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിന് ഇത് വരെയും പ്രതികളെ പിടിക്കാനായില്ല. അക്രമികളുടെ […]
പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളി; രണ്ടില ജോസ് കെ മാണിക്ക് തന്നെ
കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹർജി തള്ളി. ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയത്. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് നിലവിൽ ഹൈക്കോടതി തള്ളിയത്.
മോഫിയയോട് മോശമായി പെരുമാറിയ സിഐ സുധീർ ഉത്ര കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥൻ
ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീനോട് മോശമായി പെരുമാറിയ ആലുവ സിഐ സുധീർ മുൻപും വിവാദങ്ങളിൽ പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ. കേരളം ചർച്ച ചെയ്ത ഉത്ര കേസ് അടക്കം മുൻ രണ്ട് തവണ ജോലിയിൽ വീഴ്ച വരുത്തിയിട്ടുള്ള ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണവും വകുപ്പ് തല നടപടികളും ഉണ്ടായിട്ടുണ്ട്. (aluva sudheer mofiya uthra) ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. […]