ഏഴ് ഭാഷകളില്‍ ബൈബിള്‍ കൈകൊണ്ടെഴുതിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് തൃശ്ശൂര്‍ നടത്തറ ചിറമ്മല്‍ വീട്ടില്‍ സി.സി. ആന്റണി. എന്നാൽ പ്രവാസ ജീവിതത്തിലെ തിരക്കിലും സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ താമസിക്കുന്ന ആതുരസേവനരംഗത്തു ജോലി ചെയ്യുന്ന സോബി പറയംപിള്ളി സംപൂർണ്ണ ബൈബിൾ സ്വന്തം കൈയക്ഷരത്തിൽ എഴുതിതിർത്തിരിക്കുന്നു!
“എന്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍!” എന്ന ജോബിന്റെ പുസ്തകത്തിലെ പത്തൊൻപതാം അധ്യായത്തിലെ ഇരുപത്തിമൂന്നാം വാക്യമാണ് സോബിയെ യെ ഇത്ര വലിയ ഒരു ഉദ്യമത്തിലേക്കു നയിച്ചത്. ഏതാണ്ട് മുന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ സോബി എഴുതാൻ ആരംഭിച്ചതാണ്. ആദ്യം സങ്കിർത്തനങ്ങൾ മാത്രം എഴുതാമെന്ന് കരുതി തുടങ്ങിയതാണ്. പിന്നീടുണ്ടായ ഒരു ഉൾവിളി കാരണത്താലാണ് സംപൂർണ ബൈബിൾ എഴുതാമെന്ന് തീരുമാനിച്ചതെന്നു സോബി പറയുന്നു.മുന്ന് പുസ്തകങ്ങളിലായി 2800 പേജുകളിലായിട്ടാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.
ബൈബിള്‍ എന്നത് ദൈവം കൈകൊണ്ടെഴുതി നൂലില്‍ കെട്ടിയിറക്കിക്കൊടുത്ത ഒരു ഗ്രന്ഥമായി ആരും വിശ്വസിക്കുന്നില്ല. വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങളുടെ മാനുഷിക രചയിതാക്കളെ ദൈവം പ്രചോദിപ്പിക്കുകയും അവരുടെ കഴിവുകളും പരിമിതകളും നിലനിര്‍ത്തി, അതിനെ ഉപയോഗിച്ചുകൊണ്ട് നിത്യരക്ഷയുടെ ദൂത് മാനവരാശിക്ക് എഴുതി നല്കി. ദൈവം അവരിലും അവരില്‍ക്കൂടിയും പ്രവര്‍ത്തിച്ചു. എഴുതാന്‍ തൂലികയേന്തിയവര്‍ തന്നെയായിരുന്നു ഗ്രന്ഥകാരന്മാര് എന്നറിയപ്പെട്ടതും.
മാനവരക്ഷകനായി അവതരിച്ച ദൈവപുത്രന്റെ ജീവിതം, പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള ദൃക്സാക്ഷിവിവരണങ്ങള്‍ എന്ന നിലയില്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന് എന്നിവരെഴുതിയ സുവിശേഷങ്ങള്‍ വിശുദ്ധഗ്രന്ഥത്തിന്റെ ഹൃദയം എന്നാണ് അറിയപ്പെടുന്നത്. ആയതിനാല്‍ ബൈബിളിന്റെ ഹൃദയത്തില്നിന്നുതന്നെയാകാം ഇങ്ങനെയുള്ള എഴുത്തുകൾ ആരംഭിക്കുക .
സോബിയുടെ ഇഛാശക്തിയേയും ഉൾക്കരുത്തിനെയും എത്ര പ്രശംസിച്ചാലും മതിയാകില്ലന്നും . വചനം മാംസം ധരിച്ച കർത്താവിന്റെ അനുഗ്രഹം അവന്റെ വചനം പകർത്തിയ സോബിക്കും കുടുംബത്തിനും ധാരാളം ഉണ്ടാകട്ടെ എന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും സോബിയുടെ ഇടവകയായ ശ്ലിയറൻ ദേവാലയത്തിലെ വികാരിയും സ്വിസ് മലയാളീ സമൂഹത്തിന്റെ ആൽമീയഗുരുവുമായ ബഹുമാനപെട്ട വർഗീസ് നടക്കലച്ചൻ അഭിപ്രായപ്പെട്ടു .