ഭാരത് അരി വിതരണം ഇന്ന് പാലക്കാട് ഒറ്റപ്പാലത്ത്. ഇന്നലെ പാലക്കാട് നഗരത്തിലും ഭാരത് അരി വിതരണം നടന്നിരുന്നു. 1000ത്തോളം പേരാണ് പാലക്കാട് ഭാരത് അരി വാങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതിയെന്ന വിമർശനങ്ങൾക്കിടെയാണ് വിതരണം. ആദ്യം തൃശൂർ ജില്ലയിലാണ് ഭാരത് അരി വിതരണം നടത്തിയത്.
Related News
ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ബി.ജെ.പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനർജി
കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതയുടെ പുതിയ പ്രസ്താവന . “ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല” മമത ബാനർജി പറഞ്ഞു. 2020 ബംഗ്ലാ സംഗീത് മേളയിൽ സംസാരിക്കുകയായിരിക്കുന്നു അവർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ […]
മൂന്നാറില്‍ അതിശൈത്യം, മഞ്ഞുവീഴ്ച; താപനില മൈനസിലേക്ക് താഴ്ന്നു
മൂന്നാര്‍ കൊടുംതണുപ്പില്‍. തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. ഇതോടെ മഞ്ഞുപുതച്ച മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി. കഴിഞ്ഞ ദിവസം മൂന്നാറില്‍ രേഖപെടുത്തിയ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. മൂന്നാറില്‍ കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത് ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്. എന്നാല്‍ ഇത്തവണ അതി ശൈത്യമെത്താന്‍ അല്പം വൈകി. അല്പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറില്‍ അനുഭവപെട്ടു തുടങ്ങി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. […]
കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്
കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ടു പേരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കടക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.