കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരളാകോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. കോണ്‍ഗ്രസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു.
കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നതാണ് കോൺഗ്രസിന്റെയും യു.ഡി.എഫിലെ കക്ഷികളുടെയും ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്ന പരിഹാര ശ്രമങ്ങൾ നടത്തും. യു.ഡി.എഫിൽ നിലവിൽ പ്രതിസന്ധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.