പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്. ശക്തമായ പ്രതിപക്ഷത്തെ രാജ്യത്തെ ജനം ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധ രീതിയിലൂടെ സീറ്റ് കൂട്ടി പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബെന്നി ബെഹനാന് മീഡിയവണിനോട് പറഞ്ഞു.
Related News
കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ: പതോളജി ലാബ് റിപ്പോർട്ട് പുറത്ത്
കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ഇല്ലാത്ത യുവതിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തിൽ യുവതിക്ക് കാൻസർ ഇല്ലെന്ന് വ്യക്തമാക്കി പതോളജി ലാബിലെ അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നൽകുന്നത് വൈകിപ്പിക്കാൻ ശ്രമം നടന്നതായി രജനി ആരോപിച്ചു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയുടെ സാമ്പിൾ പരിശോധനയിലാണ് കാൻസർ ഇല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. നേരത്തെ ആര്.സി.സിയിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ കോളജ് ലാബിൽ ആദ്യം നടത്തിയ പരിശോധനയിലും ലഭിച്ച ഫലങ്ങൾ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്. പതോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടറുമായി സംസാരിച്ചപ്പോൾ […]
ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് മുൻഭർത്താവ്
ഇടുക്കി മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ( idukki ex husband acid attack ) സംഭവത്തെ കുറിച്ച് ദൃക്സാക്ഷി പറഞ്ഞതിങ്ങനെ : ‘ആ കുട്ടി വീട്ടിൽ നിൽക്കുകയായിരുന്നു. ഇവൻ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. നീ എന്താ […]
പ്രളയം: കാർഷിക ലോൺ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി റിസർവ് ബാങ്കിന് കത്തയച്ചു
ന്യൂഡൽഹി: കേരളത്തിൽ പ്രളം കനത്ത നാശനഷ്ടങ്ങൾ വിതച്ചതിനാൽ, കാർഷിക വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയവും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും കർഷകരെ ബാധിച്ചിട്ടുണ്ടെന്നും, തിരിച്ചടവ് മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി അംഗീകരിച്ചിട്ടില്ലാത്തതിനാൽ റിസർവ് ബാങ്ക് ഇടപെടണമെന്നും ആഗസ്ത് ഒമ്പതിന് അയച്ച കത്തിൽ രാഹുൽ പറഞ്ഞു. ഒരു വർഷം […]