കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ. ഇത് നെഹ്റുവിന്റെ കാലം മുതലുള്ള നിലപാടാണ്. സി.പി.എമ്മാണ് ആർ.എസ്.എസുമായി ബന്ധം പുലർത്തിയിരുന്നത്. സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയതിന് തെളിവാണ് പാല ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ബെന്നി ബെഹ്നാന് വ്യക്തമാക്കി.
Related News
മുല്ലപ്പെരിയാര്: അഞ്ചംഗ മേല്നോട്ട സമിതിയുടെ ആദ്യ സന്ദര്ശനം ഇന്ന്
മുല്ലപ്പെരിയാര് മേല്നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര് അണക്കെട്ട് സന്ദര്ശിക്കും. സുപ്രിംകോടതി നിര്ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉള്പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്ശമാണ് ഇന്ന് നടക്കുന്നത്. ഇറിഗേഷന് ആന്ഡ് അഡ്മിനിസ്ട്രേഷന് ചീഫ് എന്ജിനീയര് അലക്സ് വര്ഗീസ് , കാവേരി സെല് ചെയര്മാന് ആര്.സുബ്രഹ്മണ്യന് എന്നിവരെയാണ് സമിതിയില് പുതിയതായി ഉള്പ്പെടുത്തിയത്. മേല്നോട്ട സമിതിയെയാണ് സുപ്രിംകോടതി ഡാം സുരക്ഷയുടെ പൂര്ണ അധികാരം ഏല്പ്പിച്ചിരുന്നത്. മുല്ലപ്പെരിയാര് മേല്നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി ഇടപെട്ട് വര്ധിപ്പിച്ചിരുന്നു. […]
2019-ലേത് സമീപകാലത്തെ ഏറ്റവും മോശം തെരഞ്ഞെടുപ്പ്; കമ്മീഷന് രൂക്ഷവിമർശവുമായി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്
ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുപതോളം വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന തീരെ സുതാര്യമല്ലാത്തതും നീതിപൂർവ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും ഇന്ത്യൻ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു . മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് തുറന്ന കത്ത്. […]
പെൺകരുത്തിന്റെ 25 വർഷങ്ങൾ; കുടുംബശ്രീ രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട്
കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം. ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇന്ന് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം വിലയിരുത്തുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി നൽകിയതെന്ന് മലയാളികൾ മറക്കരുത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ. ലോകത്തെ […]