സി.ബി.ഐ അന്വേഷണത്തിലൂടെയെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്. ചെന്നൈ കോട്ടൂർപുരം പോലീസ് തെളിവുകൾ നശിപ്പിച്ചു. ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യും. ക്രെംബ്രാഞ്ച് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ അതുണ്ടായില്ലെന്നും അബ്ദുല്‍ ലത്തീഫ് ചെന്നൈയില്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/11/chennai-iit-student-suicide.jpg?resize=1200%2C600&ssl=1)