താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി.
അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു.
ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു സ്വാഗതമോകുവാൻ ബി ഫ്രഡ്‌സിന്റെ പ്രെസിഡന്റിനെ വേദിയിലേക്ക് ക്ഷണിച്ചു . പ്രസിഡന്റ് ശ്രീ ബിന്നി വെങ്ങപ്പള്ളിയുടെ സ്വാഗത പ്രെസംഗത്തിനുശേഷം സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ജഗതീശ്വരനെ നമിച്ചുകൊണ്ടു ആരംഭിച്ച ശ്ലോകത്തിനു ബി ഫ്രണ്ട്‌സ് വനിതാ ഫോറത്തിലെ ഇരുപത്തിമൂന്നു വനിതകൾ കൈകളിലേന്തിയ തിരിവിളക്കുമായി സ്റ്റേജിലെത്തിയപ്പോൾ സ്വിസ് മലയാളികൾ കാത്തിരുന്ന മഴവിൽ മാമാങ്കത്തിന് ഔദ്യോഗികമായ തുടക്കമായി .
തുടർന്ന് വെള്ളിത്തിരയിലും നൃത്ത രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന പ്രശസ്ത ചലച്ചിത്ര താരവും അനുഗ്രഹീത നർത്തകിയുമായ റീമ കല്ലിങ്കലും മാമാങ്കം സ്കൂൾ ഓഫ് ഡാൻസിലെ പ്രഗൽഭ നർത്തകരും ചേർന്ന് അവതരിപ്പിച്ച നടന വൈവിധ്യത്തിന്റെ ലാസ്യലഹരിയിൽ പ്രേക്ഷകർ ആദ്യമേ തന്നെ സ്വയം മറന്നു.
സിരകളിൽ ലയിച്ചുചേർന്ന താളബോധത്തോടെ ഊർജ്ജം കാണികളിലേക്ക് പകർന്നുനൽകി, നാടൻപാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും പ്രിയതമൻ മനോജ് പെരുമ്പിലാവും ചേർന്നുആലപിച്ച ധ്രുത താളങ്ങളിൽ അധിഷ്ഠിതമായ മണ്ണിൻറെ മണമുള്ള നാടൻ ശീലുകൾ മഴവിൽ മാമാങ്കം ഒരു ഉത്സവ വേദിയാക്കി മാറ്റി,
അനിതരസാധാരണമായ സംഗീത മികവുകൊണ്ടും ശബ്ദവിന്യാസങ്ങളുടെ വൈവിധ്യംകൊണ്ടും സംഗീതപ്രേമികൾ ഹൃദയത്തിലേറ്റിയ ഇന്ത്യൻ ഐഡോൾ താരം ലക്ഷ്മി ജയൻ തൻറെ മാസ്മരിക പ്രകടനത്തിലൂടെ സംഗീതപ്രേമികളെ നൃത്തംചെയ്യിച്ചു. കീബോർഡിൽ വിസ്മയം തീർക്കുന്ന അനുഗ്രഹീത കലാകാരനും ഗായകനുമായ സാംസൺ തൻറെ അതുല്യമായ പ്രകടനംകൊണ്ട് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
തൈക്കുടം ബ്രിഡ്ജ് എന്ന പ്രശസ്ത മ്യൂസിക് ബാൻഡിലെ ഗായകനായി വന്ന് നായകനടനായി മാറിയ പ്രശസ്ത ചലചിത്ര താരം സിദ്ധാർത്ഥ് മേനോൻ തരള മധുരമായ പ്രണയാർദ്ര ഗാനങ്ങൾ ആലപിച്ച് യുവ ഹൃദയങ്ങളുടെ മിടിപ്പ് വർദ്ധിപ്പിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച സിദ്ധാർത്ഥ് കാണികളെയും തന്റെ ഗാനാലാപനത്തിൽ പങ്കാളികൾ ആക്കിയത് ഒരു പുതുമയായി മാറി.
ചീഫ് പ്രോഗ്രാം കോർഡിനേറേറർസ് ആയി പ്രവർത്തിച്ച ശ്രീ. ടോമി തൊണ്ടാംകുഴിയും, ശ്രീ ജോസ് പെല്ലിശ്ശേരിയും സ്തുത്യർഹമായ സംഘാടന മികവിലൂടെ സപ്തവർണ്ണങ്ങൾ വിരിയിച്ച മഴവിൽ മാമാങ്കം അക്ഷരാർത്ഥത്തിൽ ഒരു വർണോത്സവം ആക്കി മാറ്റി.
മഴവിൽ മാമാങ്കം എന്ന മെഗാ ഇവന്റിന് നേതൃത്വം നൽകിയതിലൂടെ ബി ഫ്രണ്ട്സ് പ്രസിഡണ്ട് ശ്രീ.ബിന്നി വെങ്ങാപ്പള്ളി തൻറെ പ്രവർത്തനമികവ് ഒരിക്കൽകൂടി തെളിയിച്ചു. ബി ഫ്രണ്ട്സ് സെക്രട്ടറി ടോമി വരുത്തിയേൽ, ട്രഷറർ ജോയി തടത്തിൽ, പ്രോഗ്രാം കൺവീനർ സെബാസ്റ്റ്യൻ കാവുങ്കൽ ജോയിന്റ് സെക്രട്ടറി.മാത്യു മണിക്കുറ്റിയിൽ , പ്രിൻസ് കാത്റുകുടിയിൽ, എന്നിവരെല്ലാം പ്രോഗ്രാമിന്റെ വിജയത്തിനുവേണ്ടി വളരെ ശ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
സ്റ്റേജ് കോഓർഡിനേഷൻ പൂർണമായും, ഭാഗികമായ മോഡറേഷനും ബാബു വേതാനി വളരെ ചിട്ടയോടെ നിർവഹിച്ചു ,ബാക്ക് സ്റ്റേജ് കോഓർഡിനേഷൻ സെബാസ്റ്റ്യൻ കാവുങ്ങൽ ,മാത്യു മണികുട്ടിയിൽ, വത്സ നിലവൂർ,മോനിച്ചൻ നിലവൂർ, എന്നിവർ ഭന്ദ്രമാക്കി . ഹാളിലെ ആവശ്യമായ വെളിച്ചനിർവഹണം ശ്രീ അനിൽ ചക്കാലക്കൽ ഭംഗിയായി നിർവഹിച്ചു .
ഷലിം വലിയവീട്ടിൽ, വർഗീസ് പൊന്നാനികുന്നേൽ, ജോഷി വടക്കുംപാടൻ, ടോണി ഉള്ളാട്ടിൽ, റെജി പോൾ,ജോൺ വെളിയൻ,രതീഷ്, പ്രകാശ് അത്തിപ്പൊഴി ,ബിജു പാറത്തലാക്കൽ എന്നിവരെല്ലാം പരിപാടി ഒരു വൻവിജയമാക്കാൻ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
പ്രോഗ്രാമിനോടനുബന്ധിച്ചു നടത്തിയ തംബോലയുടെ വിജയികളെ ശ്രീമതി ഷൈനി മാളിയേക്കലിന്റെ നേതൃത്വത്തിൽ വുമൺസ് ഫോറം കോഓർഡിനേറ്റർ ജൂബി ആലാനിക്കൽ,ഭാരവാഹികളായ ജിജി കതൃകുടിയിൽ ,ജെസി പാറത്തലാക്കൽ ,ജിമ്മി പൊന്നാനക്കുന്നേൽ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു .
ആകർഷകമായ രീതിയിൽ വേദി ഒരുക്കാൻ സഹായിച്ച അഗസ്റ്റിൻ മാളിയേക്കൽ, ജോയിച്ചൻ പറമ്പി, ജോജോ മഞ്ഞളി, ജോമോൻ പത്തുപറയിൽ എന്നിവരുടെ പ്രവർത്തന മികവ് എടുത്തു പറയേണ്ടതു തന്നെയായിരുന്നു.
ഹോസ്പിറ്റാലിറ്റിയും ,ടിക്കറ്റ് കൗണ്ടറും ,ഹാളിലെ സീറ്റിന്റെ പൂർണ നിയന്ത്രണവും പൂർണമായും വനിതാ ഫോറം ഭംഗിയായി നിർവഹിച്ചു .ക്യാമറ വിഭാഗം കൈകാര്യം ചെയ്ത ജോജി മൂഞ്ഞേലി തൻറെ കടമ വളരെ ഭംഗിയായിത്തന്നെ നിർവഹിച്ചു.എക്സികൂട്ടിവ് കമ്മിറ്റി ഉൾപ്പെട്ട നാല്പത്തിയഞ്ചുപേരുടെ ബൃഹത്തായ കമ്മിറ്റിയാണ് പ്രോഗ്രാമിനുവേണ്ടുന്ന എല്ലാ ഒരുക്കങ്ങളും നടത്തിയത് .
ചലച്ചിത്ര താരവും നർത്തകിയുമായ റീമാ കല്ലിങ്കലിനെ അണിയിച്ചൊരുക്കിയത് സ്വിറ്റ്സർലൻഡിലെ അനുഗ്രഹീത കലാകാരിയായ ടിൽജ പാറപ്പുറത്ത് ആയിരുന്നുവെന്നത് സ്വിസ് മലയാളികളായ നമുക്ക് എല്ലാവർക്കും അഭിമാനാർഹമാണ്.
കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ സാങ്കേതികത്തികവാർന്ന അതിനൂതന ശബ്ദ വെളിച്ച സംവിധാനങ്ങൾ അഞ്ചിൽപരം സാങ്കേതിക വിദക്തരുടെ സഹായത്താൽ പിഴവുകളില്ലാതെ ഒരുക്കിയത് സ്വിറ്റ്സർലൻഡിലെ പ്രശസ്ത ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പായ റോയ് ആയിരുന്നു.
സപ്ത വർണ്ണങ്ങൾ ചാലിച്ചൊരുക്കിയ മഴവിൽ കുട നിവർത്തി, ബീഫ്റൺസിന്റെ വർണ്ണ തേരിലെത്തിയ മഴവിൽ മാമാങ്കം സ്വിസ് മലയാളികൾക്ക് മറക്കാനാവാത്ത ഒരു വർണ്ണോത്സവം ആണ് സമ്മാനിച്ചത്.
താഴെ ക്ലിക്ക് ചെയ്തു പ്രോഗ്രാമിന്റെ മുഴുവൻ ഫോട്ടോകളും കാണാവുന്നതാണ് .
PLEASE CLICK HERE AND WATCH PHOTOS
റിപ്പോർട്ട് -സ്വന്തം ലേഖകൻ