കണ്ണൂര്‍ രയരോത്ത് കടന്നലിന്റെ കുത്തേറ്റ് റിട്ടയേഡ് അധ്യാപകന് മരിച്ചു. മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്. വീട്ടുപറമ്പില്‍ വെച്ചാണ് മാത്യുവിന് കടന്നലുകളുടെ കുത്തേറ്റത്. തുടര്‍ന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related News
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഹൈക്കോടതി
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു. (Advertisements on KSRTC buses against safety norms says HC) എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും […]
പൊലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം: കഞ്ചാവും എംഡിഎംഎയും ആയുധങ്ങളുമായി 2 പേർ പിടിയിൽ
പൊലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. കഞ്ചാവും എംഡിഎംഎയും ആയുധങ്ങളുമായി 2 പേർ പിടിയിൽ. ലോഡ്ജിൽ പരിശോധനയ്ക്കെത്തിയ പൊലീസിന് നേരേയാണ് ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. പൊലീസിന് നേരേ ലഹരിമരുന്ന് സംഘം പടക്കമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.(Drug Mafia Attacked Police) കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജിൽ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം നടന്നത്. ലോഡ്ജിലെ 104-ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് […]
ബുറേവി: പൊന്മുടിയിൽ പൂർണ ഒഴിപ്പിക്കൽ
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി. അതേസമയം, നിലവിൽ ബുറേവി ചുഴലിക്കാറ്റ് പാമ്പന്‍ സമീപമെത്തി. കന്യാകുമാരിക്ക് 230 കിലോമീറ്റർ ദൂരെയാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. […]