ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി. കൊച്ചിയിൽ ബി.ജെ.പി.നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു.
കൊച്ചിയിൽ ചേർന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത്. തുടർന്നാണ് ഇരു കക്ഷികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. ബി.ജെ.പി. സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പാർട്ടി യോഗം ചേർന്നതിന് ശേഷമാവും പ്രഖ്യാപിക്കുക. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. വിജയ സാധ്യതയുള്ള എട്ട് സീറ്റുകൾ വേണമെന്നാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്നത്. അതേ സമയം താൻ മത്സരിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ജെ.പി. അഖിലേന്ത്യാ നേതാവ് മുരളീധർ റാവു, ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ്, തുഷാർ വെളളാപ്പളളി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.