എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
Related News
വാളയാര്‍ കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കേസില്‍ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പകരം അനുഭവസമ്ബത്തുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറെ നിയമിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം. ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക നിയന്ത്രണമാണെന്നും ഒരാഴ്ചക്കകം നിയന്ത്രണങ്ങള്‍ മാറ്റുമെന്നും ധനമന്ത്രി ഡോ തോമസ് ഐസക് പ്രതികരിച്ചു. ഓണത്തിന് മുമ്പെ കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ബില്ലുകള്‍ മാറരുതെന്ന നിര്‍ദേശം ധനവകുപ്പ് ഇ മെയില്‍ മുഖേന നല്‍കിയത്. ഇതിനെ തുടര്‍ന്ന് 5000 രൂപയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ് […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ഹൈക്കോടതി മജിസ്ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് തേടി
നെടുങ്കണ്ടം കസ്റ്റഡിക്കൊല കേസിൽ മജിസ്ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് ഹൈക്കോടതി തേടി. രാജ്കുമാർ പൊലീസ് മർദനത്തെ കുറിച്ച് പരാതി പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം. അതിന്റെ വിശദാംശങ്ങളും തുടർന്ന് സ്വീകരിച്ച നടപടികളും അറിയിക്കണം. മജിസ്ട്രേറ്റ് കോടതിയിലെ നടപടികളുടെ വിശദാംശങ്ങൾ അടക്കം നാളെ രാവിലേക്കകം അറിയിക്കണമെന്നാണ് നിര്‍ദേശം.എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും.