പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശവുമായി സമസ്ത നേതാവ് ബഷീർ ഫൈസി ദേശമംഗലം. മുൻകൂർ അനുമതിയെടുത്ത് തൃശൂർ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോഴും നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് കമ്മീഷർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ബഷീർ ഫൈസി പറയുന്നു.
അതിരൂക്ഷമായ ഭാഷയിലാണ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികൂടിയായ ബഷീർ ഫൈസി മുഖ്യമന്ത്രിയെ വിമർശിക്കുന്നത്:
‘ഒന്നുകിൽ മുഖ്യമന്ത്രി പൊതുജനത്തെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നു. അല്ലെങ്കിൽ, കേരള പൊലീസ് മുഖ്യമന്ത്രിയെ ബോധപൂർവം ‘ധരിപ്പിക്കുന്നു’, ആഭ്യന്തര വകുപ്പിൽ ഫാഷിസ്റ്റ് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുക, നിലപാടുകൾക്ക് എല്ലുറപ്പുണ്ടെങ്കിൽ സമാധാനപരമായി സമരം നടത്തിയവർക്കെതിരെ പലസ്ഥലത്തും എടുത്ത കേസുകൾ പിൻവലിക്കാൻ കേരള പൊലീസിന് നിർദേശം കൊടുക്കാൻ മുഖ്യമന്ത്രി തയാറാകുമോ?, ഇല്ലെങ്കിൽ ഈ വാചകമടി കോമഡിയായിട്ടാണ് ജനം വിലയിരുത്തുക… ഇങ്ങനെ പോകുന്നു വിമർശം.
നേരത്തെ, സമസ്തയുടെ മറ്റൊരു നേതാവായ ഓണംപിള്ളി മുഹമ്മദ് ഫൈസിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു.
ബഷീർ ഫൈസിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:
തൃശൂർ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കൾക്കെതിരെ എടുത്ത കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി കൊടുത്തു,ജില്ലാ പോലീസ് കമ്മീഷണറെ നേരിട്ട് കണ്ടു പരാതി കൊടുത്തു. ആ പ്രവർത്തകർ ആരും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ ആളുകൾ അല്ല. അവരിൽ പലരും മഹല്ല് കമ്മറ്റി അംഗങ്ങൾ കൂടിയാണ്.
അപ്പോൾ പിന്നെ ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്..!? ഒന്നുകിൽ മുഖ്യമന്ത്രി പൊതുജനത്തെ ബോധൂർവം തെറ്റിദ്ധരിപ്പിക്കുന്നു. അല്ലങ്കിൽ കേരള പോലീസ് മുഖ്യമന്ത്രീയെ ബോധപൂർവ്വം ‘ധരിപ്പിക്കുന്നു..!’
എങ്കിൽ ആഭ്യന്തര വകുപ്പിൽ ഫാഷിസ്റ്റ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടുണ്ടോഎന്നു അടിയന്തിരമായി പരിശോധിക്കുക.! മഹല്ല് കമ്മറ്റികളിലെ നുഴഞ്ഞു കയറ്റം നോക്കാൻ ഇവിടെ വേറെ ആളുകൾ ഉണ്ട്.
പറയുന്ന നിലപാടുകൾക്കു എല്ലുറപ്പുണ്ടെങ്കിൽ സമാധാനപരമായി സമരം നടത്തിയവർക്കെതിരെ പല സ്ഥലത്തും എടുത്ത കേസുകൾ പിൻവലിക്കാൻ കേരള പൊലീസിന് നിർദ്ദേശം കൊടുക്കാൻ മുഖ്യമന്ത്രി തയാറാകുമോ..!?
ആഭ്യന്തര വകുപ്പിൽ ഫാഷിസ്റ്റ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടുണ്ടോഎന്നു അടിയന്തിരമായി പരിശോധിക്കുക.! മഹല്ല് കമ്മറ്റികളിലെ നുഴഞ്ഞു കയറ്റം നോക്കാൻ ഇവിടെ വേറെ ആളുകൾ ഉണ്ട്.
ബഷീര്‍ ഫൈസി ദേശമംഗലം
ഇല്ലങ്കിൽ പിന്നെ ഈ വാചകമടി കോമഡിയായിട്ടാണ്ജനം വിലയിരുത്തുക… സഖാവ് പിണറായി വിജയൻ ഒരു കോമേഡിയനാകുന്നതിൽഇവിടെ ആർക്കും എതിർപ്പില്ല. പക്ഷെ,കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങിനെയാകുന്നതുഒട്ടും സുഖമുള്ള കാര്യമല്ല..!!
അവസാനമായി ആവർത്തിക്കുന്നു: ‘പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയവർക്കെതിരെ എടുത്തിട്ടുള്ളകേസുകൾ അടിയന്തിരമായി പിൻവലിക്കാൻ താങ്കൾ തയ്യാറാകുമോ..!?