ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.https://8fbcd1863ab5f4269b420a34d6fda4f7.safeframe.googlesyndication.com/safeframe/1-0-38/html/container.html
പരാതിയിലെ തെറ്റുകൾ തിരുത്തി രേഖാമൂലം നൽകാൻ ബാർ കൗൺസിൽ നിർദേശം നൽകി. ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതി രേഖാമൂലം നൽകണം. പരാതിയുടെ 30 പകർപ്പുകളും 2500 രൂപ ഫീസും അടച്ച് പരാതി നൽകിയാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ബാർ കൌൺസിലിന്റെ നിലപാട്.
പ്രതികളുമായി ചേർന്ന് 20 ലെറെ സാക്ഷികളെ അഭിഭാഷകൻ കൂറു മാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു.