മൊറട്ടോറിയം ദീര്‍ഘിപ്പിച്ച് കിട്ടുന്നതിന് റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് സർക്കാർ ആലോചനയെന്ന് മുഖ്യമന്ത്രി. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടാന്‍ ആവശ്യപ്പെട്ട് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാമെന്ന് ബാങ്കേഴ്സ് സമിതിയും അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ബാങ്കേഴ്സ് സമിതി നിലപാട് അറിയിച്ചത്.
Related News
വായില്‍ നിന്നും ലോഹച്ചീളുകള്‍; വിശദീകരിക്കാനാവാതെ ഡോക്ടര്‍മാര്‍
വായിൽ നിന്ന് നിത്യവും സ്വർണ സദൃശ്യമായ ലോഹ ചീളുകൾ ലഭിക്കുന്ന അനുഭവമാണ് മലപ്പുറത്തെ ഒരു യുവാവിന് പങ്കു വെക്കാനുള്ളത്. വാഴക്കാട് കൂരിത്തൊടിക അബ്ബാസിന്റെ അനുഭവം ഡോക്ടർമാർക്കും പുതുമയുള്ളതാണ്. വാഴക്കാട് ബാബുസാൻറകത്ത് കൂരിതൊടിക അബ്ബാസിന്റെ വായിൽ നിന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോഴാണ് സ്വർണ്ണവർണ്ണത്തിലുള്ള തിളക്കമുള്ള വസ്തു ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ പ്രതിഭാസം കണ്ടു തുടങ്ങിയിട്ടെങ്കിലും അടുത്തകാലത്താണ് അബ്ബാസ് ഇവ ശേഖരിച്ചു തുടങ്ങിയത്. പരിശോധനയിൽ ഇവ സ്വർണമല്ലെന്ന് മനസ്സിലാക്കാനായി എങ്കിലും ഈ പ്രതിഭാസത്തെ വ്യക്തമായി നിർവ്വചിക്കാൻ ഡോക്ടർമാർക്കും […]
ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നാല് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. മുഖ്യപ്രതിയായ മുഹമ്മദ് റോഷനൊപ്പം പിടിയിലായ അനന്തു, വിപിന്‍, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്സോ ചുമത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാജസ്ഥാൻ സ്വദേശിനിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരിയാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തും. മുഖ്യപ്രതി റോഷനും പെണ്‍കുട്ടിക്കുമായി പോലീസ് ബംഗളുരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കളിമണ്‍ ശില്പ നിർമ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ […]
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം ,ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ […]