ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിയ്ക്കും. ബംഗളൂരു സെഷൻസ് കോടതിയിൽ വീഡിയോ കോൺഫറൻസ് വഴിയാകും ബിനീഷിനെ ഹാജരാക്കുക. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ റിമാൻഡ് കാലാവധി നീട്ടാനാണ് സാധ്യത. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇ.ഡി ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
