ബന്ദിപ്പൂര്‍ ദേശീയപാത അടച്ചിടുമെന്ന ആശങ്കയെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്നനിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരത്തിന്‍റെ ഏഴാം ദിവസമായ ഇന്ന് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും തെരുവിലിറങ്ങി. അഞ്ച് യുവജന സംഘടനാ നേതാക്കൾ ആരംഭിച്ച നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നൂറുകണക്കിന് കൂട്ടായ്മകളാണ് ഇതിനകം സമരപ്പന്തലിൽ എത്തിയത്. അര ലക്ഷത്തിലധികം ആളുകൾ ഐക്യദാർഢ്യവുമായെത്തി.
സ്വകാര്യ ബസുകളിലും ലോറികളിലും ആയി ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് നഗരത്തിൽ നടന്ന വിദ്യാർത്ഥി റാലിയിലേക്കെത്തിയത്. നിരാഹാര സമരം അനുഷ്ഠിക്കുന്ന യുവജന നേതാക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏകദിന ഉപവാസവും സമാന്തരമായി നടക്കുന്നുണ്ട് ജില്ലയ്ക്ക് പുറത്തുനിന്ന് തമിഴ്നാട് കർണാടക അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമീണർ ഇന്നും ഐക്യദാർഢ്യവുമായെത്തി വയനാട്ടിൽ രാഹുൽ ഗാന്ധി വ്യാഴാഴ്ച സമരപ്പന്തലിൽ എത്തുന്നതോടെ സമരം ദേശീയ ശ്രദ്ധയാകർഷിക്കുമെന്നാണ് ആക്ഷൻ കമ്മിറ്റി പ്രതീക്ഷിക്കുന്നത്.