വയനാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഗങ്ങളിലും മഴ തുടരുന്നു. തുടർച്ചയായ മഴ കാരണം തലപ്പുഴ, പേര്യ പ്രദേശങ്ങളിൽ ജലനിരപ്പുയർന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 6 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. റാണി മലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
Related News
കേരളവും ക്യൂബയും തമ്മിലുള്ള ‘ചെ’ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം
കേരളവും ക്യൂബയും തമ്മിലുള്ള സഹകരണത്തിന് തുടക്കമിട്ട് പ്രഥമ ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തുടക്കം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.‘കേരളവും ക്യൂബയുമായുള്ള കായികരംഗത്തെ സഹകരണം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവൽ’ ഉദ്ഘാടനം ചെയ്തു. നവംബർ 20 വരെ നീളുന്ന മത്സരപരിപാടികളിൽ ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ കേരളത്തിൽ നിന്നുള്ള പ്രതിഭകളുമായി ഏറ്റുമുട്ടും. […]
ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത
ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്തമായ മഴ തുടരും. വടക്കൻ അറബിക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. (low pressure gujarat storm) പശ്ചിമബംഗാളിൽ കനത്ത മഴ തുടരുകയാണ്. അസൻസോൾ, ബാങ്കുറ , മേഖല വെള്ളത്തിനടയിലാണ്. ജാർഖണ്ടിൽ ധൻബാദ് ജില്ലയുടെ […]
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം
സംസ്ഥാനത്ത് ഇന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു മരണം. തിരുവനന്തപുരം പാലോട് ബസും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വാമനപുരം അമ്പലംമുക്കില്‍ നാഷണല്‍ പെര്‍മ്മിറ്റ് ലോറിയും ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയാണ് ഹോട്ടല്‍ ജീവനക്കാരി മരിച്ചത്. രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരം പാലോട് സ്വാമി മുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു, […]