വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും. രാവിലെ 9 മണിക്കാണ് ഷട്ടര്‍ 10 സെന്റിമീറ്റർ കൂടി ഉയര്‍ത്തുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറക്കുന്നത്. കരമാൻ തോട്ടിലും പനമരം പുഴയിലും 10 സെന്റിമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.
