കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അടിസ്ഥാനത്തില് തിരുവനന്തപുരം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്ത്തനങ്ങള്, വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സര്വീസുകള് ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്പ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ജില്ലാ കളക്ടര് ജെറോമിക് ജോര്ജാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില് കഴിഞ്ഞ ദിവസം മുതല് ജില്ലയില് ഗ്രീന് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില് പറയുന്നു.
Related News
തലശ്ശേരി ഫസൽ വധക്കേസ്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ
തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ. ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സിഐ കെപി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും നിർദേശമുണ്ട്. ഫസൽ കേസിലെ തുടരന്വേഷണ റിപ്പോർട്ടിലാണ് ആവശ്യം. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർ ശ്രമിച്ചു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് […]
താനൂരിൽ വിദ്യാർത്ഥി മരിച്ച സംഭവം; സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി
മലപ്പുറം താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്റ്റർക്ക് ശുപാർശ നൽകും. ഇന്ന് മോട്ടോർ വാഹന വകുപ്പ് സ്കൂളിൽ പരിശോധന നടത്തും. ഇന്നലെയാണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര് തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് […]
കുതിരാന് തുരങ്കത്തില് ഗതാഗത പരിഷ്കാരം; രണ്ടുവരി ഗതാഗതം വ്യാഴാഴ്ച മുതല്
കുതിരാന് തുരങ്കത്തില് വ്യാഴാഴ്ച മുതല് ഗതാഗത പരിഷ്കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള് ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര് ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്. പാലക്കാട്ടേക്കുള്ള വാഹനങ്ങളും വ്യാഴാഴ്ച മുതല് കുതിരാന് തുരങ്കത്തിനകത്തുകൂടി കടത്തി വിടും. നിലവില് കുതിരാന് തുരങ്കത്തിലെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്മാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. തുരങ്കത്തിന് മുന്നിലുള്ള റോഡിന്റെ നിര്മാണമാണ് ഇനി പൂര്ത്തിയാകാനുള്ളത്. അതിനായി തുരങ്കത്തിന് സമാന്തരമായുള്ള മൂന്ന് കിലോമീറ്റര് നീളത്തിലുള്ള പാലക്കാട്-തൃശൂര് റോഡ് പൊളിക്കും. തുടര്ന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള് ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. […]