ബാലഭാസ്കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു . ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത് . പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ഡി.ആര്‍.ഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
