ബാലഭാസ്കറിന്റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അതേസമയം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് ആരംഭിച്ചത് ബാലഭാസ്കറിന്റെ മരണത്തിന് ശേഷമെന്ന് ഡി.ആര്.ഐ കണ്ടെത്തി.
Related News
നടീനടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്കി പണം തട്ടുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം
നടീ-നടന്മാരെ ആവശ്യപ്പെട്ട് സംവിധായകനെന്ന പേരില്‍ പരസ്യം നല്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. വേങ്ങാലി സ്വദേശിനി സൈനബ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്. മകളെ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയെടുത്തുവെന്നാണ് പരാതി. സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടന്ന് പരസ്യം നല്കി തട്ടിപ്പ് നടത്തുന്ന സംഭവം മീഡിയവണ്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പൊലീസില്‍ പരാതി എത്തിയത്. സംവിധായകനാണെന്ന് പറഞ്ഞ് ഗായകനെന്ന് പരിചയപ്പെടുത്തിയാള്‍ പണം തട്ടിയെന്ന പരാതിയുമായി കോഴിക്കോട് വേങ്ങാലി സ്വദേശിനി […]
ദുബായിൽ നിന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കൊല്ലം സ്വദേശി ഇന്ത്യയിലേക്ക് കടന്നുവെന്ന കേസ് റദ്ദാക്കി ഹൈക്കോടതി
ദുബായിൽ നിന്നും വ്യാജ പാസ്പോർട്ട് കാണിച്ച് മുംബൈ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന് കാട്ടി കൊല്ലം ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശക്തികുളങ്ങര കൂട്ടിത്തറ പടിഞ്ഞാറ്റതിൽ മിനിമോളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കേസാണ് ഹൈക്കോടതി തള്ളിയത്. ഒമ്പത് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർണമായും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. മിനിമോൾക്കെതിരെ ശക്തികുളങ്ങര പൊലീസ് 2014ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് […]
ലോക്ഡൌണ് അഞ്ചാം ഘട്ടം; നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയേക്കും
ഇതിനിടെ അടച്ചുപൂട്ടലിലെ സർക്കാരിന്റെ നടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത ബുധനാഴ്ച യോഗം ചേരും അഞ്ചാം ഘട്ട അടച്ചുപൂട്ടലിൽ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയേക്കും. അടച്ചുപൂട്ടൽ ജൂൺ 15 വരെ നീട്ടാനാണ് നീക്കം. ഞായറാഴ്ച മൻ കി ബാത്തിൽ പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടെ അടച്ചുപൂട്ടലിലെ സർക്കാരിന്റെ നടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത ബുധനാഴ്ച യോഗം ചേരും. നാലാംഘട്ട അടച്ചുപൂട്ടൽ അവസാനിക്കാൻ ഇനി […]