ബാബു പോള്‍ വിട വാങ്ങുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് പ്രായോഗിക ബുദ്ധിയുള്ള ഭരണാധികാരിയെ മാത്രമല്ല. മികച്ച എഴുത്തുകാരനെയും പ്രഭാഷകനെയും കൂടിയാണ്. സാഹിത്യ രംഗത്തെ മികവിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ യാന്ത്രിക ജീവിതത്തിനപ്പുറം വൈജ്ഞാനിക സാഹിത്യത്തിന്റെയും ആത്മീയ പര്യവേഷണങ്ങളുടേയും ഒരു സമാന്തരം എന്നും സൂക്ഷിച്ച വ്യക്തി. ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരിയാണ് ഡോ. ഡി.ബാബുപോള്‍. ഇടുക്കി ജില്ലയെ ആസൂത്രണം ചെയ്ത് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാള്‍, ഇടുക്കിയിലെ ആദ്യ കലക്ടര്‍, കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്നു. എങ്കിലും എല്ലാ രാഷ്ട്രീയക്കാരുമായുള്ള സൌഹൃദം കാത്ത് സൂക്ഷിച്ചു.
ഒരു വശത്ത് പിണറായിയെ സ്തുതിക്കുമ്പോള്‍ മറുവശത്ത് ബി.ജെ.പി ഓഫീസ് ഉദ്ഘാടനത്തിന് പോയി ബാബു പോള്‍. പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെ സേവനവും ഓര്‍ക്കേണ്ടതാണ്. ബൈബിള്‍ പഠനവുമായി ബന്ധപ്പെട്ട യാഥാസ്ഥിതിക വീക്ഷണത്തിന് പുറത്ത് ബൈബിളിനെ വിമോചനാത്മകതയില്‍ ഊന്നിക്കൊണ്ട് എഴുതിയ വേദശബ്ദ രത്നാകാരം എന്ന കൃതിയെ മതപഠന മേഖലയിലെ ഒരു ക്ലാസിക് എന്ന് വിശേഷിപ്പിക്കാം.
വേദശബ്ദ രത്നാകാരത്തിലൂടെ 2000ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ബാബു പോളിനെ തേടിയെത്തി.വിരമിച്ച ശേഷവും സമൂഹത്തിന്റെയാകെ ആദരം പിടിച്ച് പറ്റി ബാബു പോള്‍ വിടവാങ്ങുന്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് പ്രായോഗിക ബുദ്ധിയുള്ള ഭരണാധികാരിയെ മാത്രമല്ല. മികച്ച എഴുത്തുകാരനെയും പ്രഭാഷകനെയും കൂടിയാണ്. സാഹിത്യ രംഗത്തെ മികവിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടോളം ഭരണ-സാംസ്കാരിക-ആധ്യാത്മിക മണ്ഡലങ്ങളില്‍ അര്‍ത്ഥവത്തായ സാന്നിധ്യമായിരുന്ന ബാബു പോള്‍ വിടവാങ്ങുമ്പോള്‍ അത് കേവലം ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മരണം എന്ന ഒറ്റ വാക്കില്‍ ഒതുങ്ങില്ല.