Kerala

കരിപ്പൂരിന് പിന്തുണയുമായി വ്യോമയാന മന്ത്രി; റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമെന്ന് ഡി.ജി.സി.എ

ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത്

കരിപ്പൂർ വിമാനത്താവളത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര വ്യോമയാനമന്ത്രാലയം . ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത് .അതേസമയം വെള്ളിയാഴചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 103 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി . കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിെന പിന്തുണച്ച് രംഗത്തെത്തിയിരുന്നു . കരിപ്പൂരിലെ റൺവേ എൻഡ് സേഫ്റ്റ് ഏരിയ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഒാർഗൈനസേഷെൻറ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു . വ്യോമയാന മന്ത്രാലയം സുരക്ഷ ഉപദേശക സമിതിയംഗം അടക്കമുളളവർ കരിപ്പൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇവിെടയുളള റിസ മാനദണ്ഡപ്രകാരമല്ലാ എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിനെതിരെയാണ് മന്ത്രി തന്നെ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം ഡി.ജി.സി.എ മേധാവി അരുൺകുമാറും കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരിപ്പൂരിലെ റൺവേ വലിയ വിമാനങ്ങൾക്ക് സജ്ജമാണെന്നാണ് ഡിജിസിഎ മേധാവി ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടച്ച് ഡൗൺ പോയന്‍റ് മാറിയതാണ് അപകടത്തിന് കാരണമായി കരുതുന്നത് . റൺവേയിലെ പ്രശ്നങ്ങൾ 2016ൽ തന്നെ പരിഹരിച്ചതാണെന്നും നവീകരിച്ച റൺവെ വലിയ വിമാനങ്ങൾക്ക് അടക്കം അനുയോജ്യമാണെന്നാണ് വിലയിരുത്തുന്നത്. അതെ സമയം വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ 103

പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.ഇതിൽ 23 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം കണ്ടെത്തുന്നതിനുള്ള ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടോയെന്നറിയാനായി വിമാനത്തിന്റെ എൻജിനും പരിശോധിക്കും.