കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി അവസാനിക്കും. തൊഴിൽ സംരക്ഷണം, പെർമിറ്റ് ഇല്ലാത്ത ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കരുത് എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പണിമുടക്ക് നടത്തുന്നത്. 9 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്
