ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും. 2017 മുതൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന. ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് പരിശോധന നടത്തുക.
40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേകകളില്ലാത്തത്. സാധാരണ ശബരിമലയിൽ കാണിയക്കായി സ്വർണ്ണം വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A റജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോഗ് റൂമിലേക്ക് മാറ്റുമ്പോൾ റജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണ്ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല.
സാധാരണ സ്ട്രോഗ് റൂമിലേക്ക് ഇവ മാറ്റുമ്പോൾ അവിടുത്തെ മഹസറിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഇവ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്ട്രോങ്ങ് റൂമിലെ മഹസർ പരിശോധിക്കുക ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്ട്രോഗ് റൂമിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.4 A റജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്താത്തത് ഗുരുതര വീഴ്ചയാണ്.