ഇന്നലെ അന്തരിച്ച പ്രശസ്ത കവിയും വിവര്ത്തകനുമായിരുന്ന ആറ്റൂര് രവി വര്മയുടെ സംസ്കാരം നാളെ നടക്കും. തൃശൂര് പാറമേക്കാവ് ശാന്തിഘട്ടില് വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകള്. നാളെ രാവിലെ ഒന്പത് മണി മുതല് ഉച്ചക്ക് ഒരു മണി വരെ മൃതദേഹം തൃശൂര് സാഹിത്യ അക്കാദമിയില് പൊതു ദര്ശനത്തിന് വെക്കും. അമേരിക്കയിലുള്ള ആറ്റൂരിന്റെ മകന് എത്തുന്നതിന് വേണ്ടിയാണ് സംസ്കാര ചടങ്ങുകള് നാളേക്ക് മാറ്റിയത്. പൂര്ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/ravivarma.jpg?resize=1200%2C642&ssl=1)