ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വച്ച് ഉദ്യോഗസ്ഥൻ ശരീരത്തില്‍ കൈവച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ യുവതി പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
യുവതി പരാതി നൽകിയതോടെ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ബിജു ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം വനിത പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ വയനാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.