അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാര്‍ കോടതിയില്‍ കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന് നടക്കും.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
മൊഴി നല്‍കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29-ാം സാക്ഷി സുന്‍കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ പ്രാഥമിക വാദവും ഇന്നലെ നടന്നു.ഇന്ന് വിശദമായ വാദം കോടതിയില്‍ നടക്കും.
വാഗ്വാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കാണിച്ച ദൃശ്യത്തിലുളളത് താനാണെന്നും മധു മര്‍ദ്ദനമേറ്റിരിക്കുന്നത് കണ്ടിരുന്നുവെന്നും സുനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞു.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.ഇതോടെ ആകെ കൂറുമാറിയവരുടെ എണ്ണം 20ആയി.ഇന്ന് മധുവിന്റെ സഹോദരി ചന്ദ്രിക,ഇവരുടെ ഭര്‍ത്താവ്,മറ്റൊരു സാക്ഷി അബ്ദുള്‍ ലത്തീഫ് എന്നിവരെ കോടതി വിസ്തരിക്കും.