Kerala

അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാനയിറങ്ങി; വിഡിയോ

അട്ടപ്പാടിയിലെ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിൽ കാട്ടാന എത്തി. പട്ടിമാളത്ത് കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിൻ്റെ സാന്നിധ്യമുണ്ട്. പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി ഊരുകൾക്ക് സമീപമാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. ഈ ഊരുകളിനു സമീപമുള്ള ചെറിയ വനമേഖലകളിലേക്ക് കയറ്റിവിടുന്ന കാട്ടാനകൾ തിരികെ എത്തുകയാണ്. ഇന്നലെ ഒരു ഒറ്റയാനും ജനവാസ ഊരുകളിലെത്തിയിരുന്നു.