അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടിയതായി അറിഞ്ഞത്.
Related News
അതിതീവ്ര മഴക്ക് സാധ്യത: വെള്ളിയാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ 20 സെൻറിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള […]
തൊണ്ടിമുതൽ കേസ്; മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹർജി. കേസിന്റെ എല്ലാവശവും പരിശോധിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സി ടി രവികുമാർ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത് കോടതി തീരുമാനിക്കും. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് […]
‘ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻ
ധനപ്രതിസന്ധിയുടെ പേരില് സംസ്ഥാന സർക്കാർ നികുതിക്കൊള്ള നടത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അശാസത്രീയ നികുതി വർധനവാണ് നടപ്പാക്കിയത്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും വി.ഡി സതീശൻ. കഴിഞ്ഞ സാമ്പത്തിക വര്ഷം 600 കോടി രൂപയായിരുന്നു നികുതി വര്ധനവ്. എന്നാല് ഇത്തവണ അത് 3000 കോടി രൂപയായി. സര്ക്കാരിന് കൈകടത്താന് സാധിക്കുന്ന മേഖലകളിലെല്ലാം നികുതി വര്ധിപ്പിച്ചു. 247 ശതമാനമാണ് സംസ്ഥാനത്ത് […]